ഹാരി ബ്രൂക്കിനെ ഒഴിവാക്കി സൺറൈസേഴ്സ്; ലക്നൗ ഒഴിവാക്കിയത് 8 താരങ്ങളെ

ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് അടക്കം ആറ് താരങ്ങളെ ഒഴിവാക്കി സൺറൈസേഴ്സ് ഹൈദരാബാദ്. 13.25 കോടി രൂപയ്ക്ക് ഹൈദരാബാദിലെത്തിയ ബ്രൂക്ക് മോശം പ്രകടനമാണ് കഴിഞ്ഞ സീസണിൽ നടത്തിയത്. ബ്രൂക്കിനൊപ്പം വിൻഡീസ് സ്പിന്നർ അകീൽ ഹൊസൈൻ, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് എന്നിവരെയും ഇന്ത്യൻ താരങ്ങളായ കാർത്തിക് ത്യാഗി, വിവ്രാന്ത് ശർമ, സമർത്ഥ് വ്യാസ് എന്നിവരെയും ഹൈദരാബാദ് റിലീസ് ചെയ്തു.
ഹൈദരാബാദ് റിലീസ് ചെയ്ത താരങ്ങൾ: Harry Brook, Samarth Vyas, Kartik Tyagi, Vivrant Sharma, Akeal Hosein and Adil Rashid
ITS OUT!!!
— Sunrisers(SRH) – Monks of the IPL (@SRH_Monks) November 26, 2023
Purse Balance – 34cr💰#IPLretention #IPLAuction #IPL2024 #IPL2024Auction pic.twitter.com/7Rg23qYlVU
എട്ട് താരങ്ങളെയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയത്. ഓസീസ് ഓൾറൗണ്ടർ ഡാനിയൽ സാംസ്, ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്കട്ട് എന്നിവരാണ് ഇവരിൽ പ്രധാനികൾ. മനൻ വോഹ്റ, കരുൺ നായർ, കരൺ ശർമ, സൂര്യാൻഷ് ഷെഡ്ഗെ, സ്വപ്നിൽ സിംഗ്, അർപിത് ഗുലേറിയ എന്നിവരെയും ലക്നൗ റിലീസ് ചെയ്തു. പേസർ ആവേശ് ഖാനെ രാജസ്ഥാനും ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ മുംബൈക്കും നൽകി.
ലക്നൗ റിലീസ് ചെയ്ത താരങ്ങൾ: Daniel Sams, Karun Nair, Jaydev Unadkat, Manan Vohra, Karan Sharma, Suryansh Shedge, Swapnil Singh, Arpit Guleria
Lucknow Supergiants Retained and Released players for IPL 2024. pic.twitter.com/ojrYQVGbxa
— CricketMAN2 (@ImTanujSingh) November 26, 2023
Story Highlights: srh lsg ipl retained players
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here