Advertisement

നവകേരള സദസ്സിന് ബോംബ് ഭീഷണി; ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ഊമക്കത്ത്

November 27, 2023
Google News 1 minute Read
Bomb threat to Navakerala sadas

ഇടത് സർക്കാരിന്റെ നവകേരള സദസ്സിന് ബോംബ് ഭീഷണി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഓഫീസിലേക്കാണ് ബോംബ് വെയ്ക്കുമെന്ന് കാട്ടി ഊമക്കത്ത് വന്നത്. വേദികളിൽ ബോംബ് വയ്ക്കുമെന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മന്ത്രിമാർ യാത്ര ചെയ്യുന്ന വാഹനത്തിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിയുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

അതേസയമം, നവകേരള സദസിന്റെ പേരിൽ സിപിഐഎം അക്രമം അഴിച്ചുവിടുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നു. അക്രമത്തിന് ആഹ്വാനം നൽകുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നത് ആയുധമേന്തിയ ഡിവൈഎഫ്ഐ പ്രവർത്തകരാണ്. കറുപ്പ് കണ്ടാൽ മുഖ്യമന്ത്രിക്ക് കലിയാണ്. സാമൂഹ്യ ക്ഷേമപെൻഷൻ കുടിശികയുണ്ടായത് സർക്കാരിന്റെ കയ്യിലിരിപ്പ് കാരണമാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ്. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണ്. നെൽ കർഷകരുടെ വിഹിതം കിട്ടിയിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

കേരളത്തിന് വേണ്ടത് സർവതലസ്പർശിയായ വികസനമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. ഏതെങ്കിലും പ്രത്യേക വിഭാഗം/ പ്രദേശം അല്ല അത് അനുഭവിക്കേണ്ട ആളുകൾ. ഏത് പദ്ധതി വന്നാലും എതിർക്കും എന്നതിൻ്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു.
എതിർക്കും എന്നാവർത്തിച്ചു. ഏത് പരിപാടികളെയുണ്ടെങ്കിലും എതിർക്കും. അതാണ് നിലപാട്. രാഷ്ട്രീയമായ എതിർപ്പുകൾ കാണും. ഇത് അതല്ല. നാടിൻ്റെ മൊത്തത്തിൽ ഉള്ള ആവശ്യങ്ങളെ എതിർക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിർത്തു. ലോക മലയാളികൾക്ക് സംസാരിക്കാനും പ്രശ്നങ്ങൾ പറയാനും ഉള്ള വേദിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Story Highlights: Bomb threat to Navakerala sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here