Advertisement

വിഴിഞ്ഞത്ത് ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി; ആറ് ക്രെയിനുകൾ ഇറക്കും

November 27, 2023
3 minutes Read
Vizhinjam Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി വീണ്ടും കപ്പൽ എത്തി‌. ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 കപ്പലാണ് വിഴിഞ്ഞത്ത് എത്തിയത്. ഇത്തവണ ആറ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ഒക്ടോബർ 12-നാണ് ക്രെയിനുകളുമായി ആദ്യകപ്പൽ എത്തിയത്.(Zhen Hua 24 third ship with cranes reaches vizhinjam port)

നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. മൂന്നാമത്തെ കപ്പലിൽ ആറ് യാർഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇറക്കാനായി ഉള്ളത്. നാലാമത്തെ കപ്പൽ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ഡിസംബർ 15ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ടം കമ്മീഷൻ ചെയ്യാനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം. ആകെ 7,700 കോടി രൂപയാണ് തുറമുഖത്തിന്റെ നിർമാണ് ചെലവായി വരുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവർത്തന സജ്ജമാകാൻ ആകെ 22 യാർഡ് ക്രെയിനുകളും എഴ് ഷിഫ്റ്റു ടു ഷോർ ക്രെയിനുകളുമാണ് ആവശ്യം. ഇസഡ്.പി.എം.സി. എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്.

Story Highlights: Zhen Hua 24 third ship with cranes reaches vizhinjam port

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top