‘രേഖാചിത്രത്തിലുള്ള വ്യക്തിയെ കണ്ടിട്ടുണ്ട്’; യുവതി ട്വന്റിഫോറിനോട്

ഓയൂരിൽ അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ കണ്ടിട്ടുണ്ടെന്ന് യുവതി ട്വന്റിഫോറിനോട്. ട്വന്റിഫോർ ലൈവിലാണ് രേണുകയെന്ന അഞ്ചൽ സ്വദേശിനിയുടെ പ്രതികരണം. അഞ്ചൽ -കുളത്തൂപ്പുഴ റോഡിൽ അർച്ചന തീയറ്ററിന് മുൻപായാണ് പ്രതിയെ കണ്ടതെന്ന് രേണുക പറയുന്നു. ( anchal woman claims she saw abigail kidnapper )
‘ഞാൻ ക്ലാസുകഴിഞ്ഞ് സെന്ററിൽ നിന്ന് ഇറങ്ങി വന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത വ്യക്തി എന്റെ അടുത്ത് വന്ന് എന്റെ വിവരങ്ങളൊക്കെ ചോദിച്ചു. പേര് ഞാൻ പറഞ്ഞില്ല. എന്നെ അറിയാമെന്ന് പറഞ്ഞാണ് അടുത്തേക്ക് വന്നത്. എന്നെ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. വീടെവിടെയാണെന്ന് ചോദിച്ചപ്പോൾ പൂയപ്പള്ളി ആണെന്ന് പറഞ്ഞു. അങ്ങനെയെങ്കിൽ നമ്മൾ തമ്മിൽ കാണാൻ സാധ്യതയില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ എന്റെ ഫോൺ നമ്പർ ചോദിച്ചു. പരിചയമില്ലാത്ത ആളായതുകൊണ്ട് ഞാൻ നമ്പർ കൊടുത്തില്ല. പുള്ളിക്കാരൻ പറഞ്ഞു misuse ചെയ്യില്ലെന്ന്. കുട്ടികളുടെ വിവരങ്ങളും ചോദിച്ചു. കുട്ടികൾ ഏഴിലും പന്ത്രണ്ടിലുമാണ് പഠിക്കുന്നതെന്ന് പറഞ്ഞു. ഇയാൾ ഇത്രയൊക്കെ ചോദിച്ചപ്പോൾ എനിക്ക് പേടിയായിട്ട് ഞാൻ പറഞ്ഞു ഭർത്താവ് പൊലീസിൽ ആണെന്ന്, പക്ഷേ ശരിക്കും എന്റെ ഭർത്താവ് പൊലീസിൽ അല്ല. ഉടൻ ഇയാൾ പൊയ്കളഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഞാൻ ഭർത്താവിനോട് പറഞ്ഞു’- യുവതി പറഞ്ഞു.
ഇന്ന് വാർത്ത കണ്ട് രേഖാ ചിത്രം കണ്ടപ്പോഴാണ് ഇയാളാണ് തന്റെ അടുത്ത് വന്നതെന്ന് മനസിലാകുന്നതെന്നും ഇക്കാര്യം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും രേണുക ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : anchal woman claims she saw abigail kidnapper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here