Advertisement

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; വിശദീകരണം തേടേണ്ടത് യൂത്ത് കോണ്‍ഗ്രസില്‍ നിന്നെന്ന് കെപിസിസി

November 29, 2023
3 minutes Read
Fake Identity Card Case Explanation should be sought from Youth Congress

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒഴിഞ്ഞുമാറി കെപിപിസി. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ മറുപടി നല്‍കേണ്ട നിയമപരമായ ബാധ്യത കെപിസിസിക്ക് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. യൂത്ത് കോണ്‍ഗ്രസില്‍ നിന്നാണ് വിശദീകരണം തേടേണ്ടത് എന്നും കെ സുധാകരന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു.(Fake Identity Card Case Explanation should be sought from Youth Congress)

തിങ്കളാഴ്ചയാണ് കെപിസിസി അധ്യക്ഷന്‍ ഇലക്ട്രല്‍ ഓഫീസര്‍ക്ക് മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടയനാണ്. സ്വന്തമായൊരു ഭരണഘടനയും യൂത്ത് കോണ്‍ഗ്രസിനുണ്ട്. കേസുമായി ബന്ധപ്പെട്ട് മറുപടിയും വിശദീകരണവും നല്‍കേണ്ടത് യൂത്ത് കോണ്‍ഗ്രസാണെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.

Read Also: ഡ്രൈവിംഗ് ടെസ്റ്റിനിടെ വിദ്യാർത്ഥിക്ക് മൊബൈൽ ഫോണിലൂടെ നിർദ്ദേശം; സ്കൂളിന്റെ ലൈസൻസ് റദ്ദാക്കി

അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായ മറുപടി വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.

Story Highlights: Fake Identity Card Case Explanation should be sought from Youth Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top