കൊച്ചിയില്‍ ഗോള്‍ മഴ; ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് സമനിലക്കുരുക്ക്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില കുരുക്ക്. ചെന്നൈയിന്‍ അഫ് എഫ്‌സിക്ക് എതിരെ മൂന്ന് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 3-1 ന് പിന്നില്‍ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ബ്ലാസ്റ്റേഴ്‌സിനായി ഡൈമന്റക്കോസ് ഇരട്ട ഗോള്‍ നേടി. ചെന്നൈയിനായി ജോര്‍ദന്‍ മുറെ രണ്ട് ഗോള്‍ നേടി. 8 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്‌സ് നിലവില്‍ ഒന്നാം സ്ഥാനത്താണ്. 6 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് ഉള്ള എഫ്‌സി ഗോവയാണ് രണ്ടാം സ്ഥാനത്ത്. (ISL Kerala Blasters vs Chennaiyin FC)
ഇരുടീമുകളും വാശിയില്‍ മുന്നേറിയതോടെ ഇന്ന് കൊച്ചിയില്‍ ഗോള്‍ മഴ തന്നെ പെയ്തിറങ്ങുകയായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് റഹീം അലി വലകുലുക്കി. 11-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റയോസ് ഗോള്‍ വീഴ്ത്തി. 13-ാം മിനിറ്റില്‍ തന്നെ ചെന്നൈയിന്റെ ജോര്‍ദന്‍ മുറെ തിരിച്ചടിച്ചു.
പെപ്രയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോള്‍ നേടുന്നത്. ആവേശകരമായ മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ദിമിത്രിയോസ് ബോക്‌സില്‍ നിന്നെടുത്ത ഷോട്ട് വലയിലാക്കി. ഇന്നത്തെ മത്സരം സമനിലയിലായെങ്കിലും പോയിന്റെ ടേബിളില്‍ ഒന്നാമതെത്തിയതിന്റെ തിമിര്‍പ്പിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.
Story Highlights: ISL Kerala Blasters vs Chennaiyin FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here