Advertisement

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കും?; സൂചന നല്‍കി താരിഖ് അന്‍വര്‍

November 29, 2023
2 minutes Read
Rahul Gandhi will contest in Wayanad again

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ തന്നെ ഇനിയും മത്സരിക്കുമെന്ന് സൂചന. രാഹുല്‍ വയനാട്ടില്‍ നിന്ന് മാറി മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട് രാഹുല്‍ ഗാന്ധിയാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമാണുള്ളതെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രിയോടെയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. വയനാട് ഉള്‍പ്പെടെ നാല് ജില്ലകളിലായി മൂന്ന് ദിവസത്തെ പരിപാടിക്കാണ് രാഹുലെത്തിയത്. ഇന്ന് കോഴിക്കോടും മലപ്പുറത്തും തുടരുന്ന രാഹുല്‍ നാളെ വയനാട് ജില്ലയിലെത്തും.

Read Also: നിലമ്പൂരിൽ രാഹുൽ ഗാന്ധി നിർമാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ ഉദ്ഘാടനം ചെയ്ത് പി വി അൻവർ

ഡിസംബര്‍ ഒനന് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം ടി പത്മനാഭന് രാഹുല്‍ ഗാന്ധി സമ്മാനിക്കും. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കന്‍വെന്‍ഷനും രാഹുല്‍ ഉദ്ഘാടനം ചെയ്യും.

Story Highlights: Rahul Gandhi will contest in Wayanad again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top