കുട്ടിയെ കാണാതായ സംഭവം; യൂത്ത് കോൺഗ്രസ് നേതാവിനും മാധ്യമത്തിനുമെതിരെ പരാതി നൽകി ഡിവൈഎഫ്ഐ പ്രവർത്തക

ഓയൂരിലെ കുട്ടിയെ കാണാതായ സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി തള്ളി. പരാതിയിൽ പ്രചരിക്കുന്ന വാർത്തകളും വ്യാജമെന്ന് ഡിവൈഎഫ്ഐ നേതാവ് ദേവി രാമചന്ദ്രൻ വ്യക്തമാക്കി. തന്നെ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി തള്ളി. പരാതിയിൽ പ്രചരിക്കുന്ന വാർത്തകളും വ്യാജമെന്ന് ഡിവൈഎഫ്ഐ നേതാവ് ദേവി രാമചന്ദ്രൻ. യൂത്ത് കോൺഗ്രസ് നേതാവിനും മാധ്യമത്തിനുമെതിരെ ഡിജിപിക്ക് പരാതി നൽകിയെന്നും ദേവി രാമചന്ദ്രൻ വ്യക്തമാക്കി.(DYFI Filed Complaint against Youth Congress Abigel Sara)
അതേസമയം കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. ഡിവൈഎഫ്ഐ വനിതാ നേതാവ് ദൃക്സാക്ഷിയെന്ന മട്ടിൽ പ്രതികരിച്ച വിവരങ്ങൾ അന്വേഷണത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളമാണ് പരാതി നൽകിയത്.
Story Highlights: DYFI Filed Complaint against Youth Congress Abigel Sara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here