Advertisement

‘ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം’; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎ

November 30, 2023
1 minute Read

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മതപരമായ ചിഹ്നം ഉപയോ​ഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലോ​ഗോ ലോഗോയിൽ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാർഹമാണെന്ന് അറിയിച്ചു. മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ചു പുലർത്തേണ്ട കമ്മീഷൻ അതിന്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്ന് ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി.

ആധുനിക വൈദ്യ ശാസ്ത്രത്തിന് സ്വീകാര്യമല്ലാത്ത ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ഐഎംഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉടനടി തീരുമാനം പിൻവലിക്കാൻ വേണ്ട നിദ്ദേശങ്ങൾ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകൈ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലോഗോയുടെ നടുവിൽ അശോകസ്തംഭത്തിന് പകരം ധന്വന്തരിയുടെ കളർ ചിത്രവും ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കേന്ദ്ര സ‍ർക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമർശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്. , ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോ​ഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുന്നിതിനിടെയായിരുന്നു പുതിയ നീക്കം.

Story Highlights: IMA against National Medical Commission Logo Changing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top