ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു. എറണാകുളം ജില്ല കേരളകോണ്‍ഗ്രസ് പഠന ക്യാമ്പില്‍ വച്ചാണ് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും എംഎല്‍എയുമായ ശ്രീ മോന്‍സ് ജോസഫില്‍ നിന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജോയി ചിറ്റിലപ്പിള്ളി ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ന്യൂനപക്ഷ വിഭാഗത്തോടൊപ്പം മാത്രമല്ല കര്‍ഷകരോടൊപ്പവും കുടിയേറ്റ ജനവിഭാഗത്തോടൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലും സന്തോഷമെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടി പ്രവേശനത്തിന് ശേഷം ജോയി ചിറ്റിലപ്പിള്ളി പറഞ്ഞു. (Janata Congress leader Joy Chittilappilly joined Kerala Congress)
Story Highlights: Janata Congress leader Joy Chittilappilly joined Kerala Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here