അപകടങ്ങളിൽ നിന്ന് രക്ഷിക്കാൻ ബുള്ളറ്റ് ദൈവം; വഴിപാടായി ബിയർ അഭിഷേകം; വ്യത്യസ്തമായ ബുള്ളറ്റ് അമ്പലം

ബുള്ളറ്റ് ബൈക്കിന് നിരവധി ആരാധകർ ഉണ്ട്. എന്നാൽ ബുള്ളറ്റ് ബൈക്ക് തന്നെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന ഒരു ക്ഷേത്രമുണ്ട് രാജസ്ഥാനിൽ. ആൾ ദൈവങ്ങൾ ഉള്ള ഈ നാട്ടിൽ ബുള്ളറ്റിനെ പ്രധാന പ്രതിഷ്ഠയാക്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് ഇന്ത്യയിൽ. 350സിസി റോയൽ എൻഫീൽഡ് ബുള്ളറ്റിനെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് ഇന്ത്യയിൽ. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്.(Temple where Royal Enfield worshipped)
1991 മുതലാണ് എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി ആരാധന നടത്താൻ തുടങ്ങിയത്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്.
സുരക്ഷിതമായ യാത്ര, വണ്ടി വാങ്ങല്‍, വണ്ടി വില്‍ക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ ബുള്ളറ്റ് ബാബയുടെ അനുഗ്രഹം തേടിയാണ് ഭക്തജനങ്ങളിൽ മിക്കവരും എത്താറുള്ളത്. ഓംബനസിംങ്ങ് പാത്താവത്ത് എന്ന വ്യക്തിയുമായി ബുള്ളറ്റ് ബാബയ്ക്ക് ബന്ധമുണ്ട്.
1988 ഡിസംബർ 2ന് അച്ഛൻ സമ്മാനമായി നൽകിയ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സുഹൃത്തുക്കളുമായി കറങ്ങാനിറങ്ങിയതായിരുന്ന യുവാവ്. എതിരെ വന്ന ഒരു ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓംബനസിംങ്ങ് മരണപ്പെട്ടു. അപകടത്തെ തുടർന്ന് പോലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച ബുള്ളറ്റ് പിറ്റേദിവസമായപ്പോൾ കാണാതെയായി. ബുള്ളറ്റ് അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകട സ്ഥലത്തുതന്നെ തിരിച്ചെത്തി.ആരെങ്കിലും കൊണ്ടിട്ടതാകാം എന്നുകരുതി പോലീസ് വീണ്ടും ബുള്ളറ്റിനെ സ്റ്റേഷനിലെത്തിച്ചു. ആരുമെടുക്കാതിരിക്കാൻ പെട്രോൾ കാലിയാക്കുകയും ചെയ്തു.
എന്നാൽ പിറ്റേദിവസവും ആ സംഭവം വീണ്ടുമാവർത്തിച്ചു, ബുള്ളറ്റിനെ കാണാതായി. വീണ്ടും ബുള്ളറ്റിനെ അപകടസ്ഥലത്തു നിന്നുതന്നെ കണ്ടെത്തി. ഈ സംഭവമാവർത്തിച്ചപ്പോൾ പൊലീസുകാർ ബുള്ളറ്റിനെ ഓംബനസിംങ്ങിന്‍റെ വീട്ടുക്കാർക്ക് തന്നെ തിരികെ കൊടുത്തു. അവരത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു.
എന്നാൽ വീണ്ടും ബുള്ളറ്റ് അവിടെ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചെത്തി. ബുള്ളറ്റ് അപകടത്തിൽപ്പെടുമ്പോൾ ഓംബനസിംങ്ങ് മദ്യപിച്ചിരുന്നു. അതോടെ ഓംബനസിംങ്ങിനെ ആളുകൾ ആരാധിക്കാൻ തുടങ്ങി. ഓംബനസിംങ്ങിന്‍റെ ബുള്ളറ്റിനെ പ്രതിഷ്ഠയായി കണ്ട് ആരാധനയും തുടങ്ങി. ബുള്ളറ്റ് ബാബ എന്നും വിശ്വാസികൾ വിളിച്ചുതുടങ്ങി.
ഇതുവഴി കടന്നു പോകുന്നവർക്ക് ബുള്ളറ്റ് ബാബ തങ്ങളെ കാക്കുന്ന ദൈവമാണ്. ഹോൺ മുഴക്കിയാണ് ബാബയ്ക്ക് വഴിപാട് നേരുക. കാണിക്കയായി മദ്യവും സമർപ്പിക്കാറുണ്ട്.ബുള്ളറ്റ് ബാബയെ സന്ദർശിക്കാൻ ജോധ്പൂരിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ബുള്ളറ്റ് ക്ഷേത്രത്തിന് സമീപത്ത് കൂടെ കടന്നുപോകുന്നവര്‍ വണ്ടി നിര്‍ത്തി ഒന്ന് തൊഴുത് പോകണം എന്നാണ് വിശ്വാസം. അല്ലാത്തപക്ഷം അപകടമരണമുണ്ടാകുമെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.
ജോധ്പൂരിലെത്തുന്ന പല വിനോദ സഞ്ചാരികളും ബുള്ളറ്റ് ബാബയെ കുമ്പിടാതെ ഈവഴി കടന്നുപോകാറില്ല. പൂക്കള്‍, കര്‍പ്പൂരം എന്നിങ്ങനെ വേണ്ട ബിയർ കൊണ്ടും ബുള്ളറ്റിൽ അഭിഷേകം ചെയ്യാറുണ്ട്. ബുള്ളറ്റിന് മുകളിലൂടെ ബിയർ ഒഴിച്ച് അഭിഷേകം നടത്തിയാൽ ബുള്ളറ്റ് ബാബയെ പ്രീതിപ്പെടുത്താം എന്നാണ് ആരാധകരുടെ വിശ്വാസം.
Story Highlights: Temple where Royal Enfield worshipped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here