സഞ്ജു അടക്കം പന്തെറിഞ്ഞു; സിക്കിമിനെ 83ലൊതുക്കി കേരളം

വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ 83 റൺസിന് പുറത്താക്കി കേരളം. ഗ്രൂപ്പ് എയിലെ മത്സരത്തിലാണ് കേരളം സിക്കിമിനെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കൂട്ടിയത്. അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ, മിധുൻ എസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റൻ സഞ്ജു സാംസൺ മത്സരത്തിൽ ഒരു ഓവർ എറിഞ്ഞത് കൗതുകമായി. ഓവറിൽ 3 റൺസാണ് സഞ്ജു വിട്ടുകൊടുത്തത്. 18 റൺസ് നേടിയ അങ്കുർ ആണ് സിക്കിമിൻ്റെ ടോപ്പ് സ്കോറർ.
പല പ്രമുഖർക്കും വിശ്രമം നൽകിയാണ് കേരളം ഇന്ന് ഇറങ്ങിയത്. അടുത്തിടെ കേരളത്തിനായി മികച്ച പ്രകടനങ്ങൾ നടത്തുന്ന അബ്ദുൽ ബാസിത്ത്, മുതിർന്ന താരങ്ങളായ സച്ചിൻ ബേബി, ബേസിൽ തമ്പി, തകർപ്പൻ ഫോമിലുള്ള വിഷ്ണു വിനോദ്, വിജയ് ഹസാരെയിൽ അരങ്ങേറി നല്ല പ്രകടനം കാഴ്ചവെക്കുന്ന അഖിൻ സത്താർ, വൈശാഖ് ചന്ദ്രൻ, ശ്രേയാസ് ഗോപാൽ എന്നിവരൊക്കെ പുറത്തിരുന്നു. കൃഷ്ണപ്രസാദ്, എസ് മിധുൻ, ബേസിൽ എൻപി, അഭിജിത്ത് പ്രവീൺ തുടങ്ങിയവർക്ക് ഇന്ന് അവസരം ലഭിക്കുകയും ചെയ്തു ദുർബലരായ സിക്കിം കേരള ബൗളർമാർക്ക് മുന്നിൽ മറുപടിയില്ലാതെയാണ് കീഴടങ്ങിയത്. വെറും മൂന്ന് താരങ്ങൾ മാത്രമേ ഇരട്ടയക്കം കടന്നുള്ളൂ.
Story Highlights: vht sikkim all out 83 kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here