Advertisement

ജലജീവൻ മിഷന്‌ 328 കോടി അനുവദിച്ചു; ധനമന്ത്രി

December 2, 2023
2 minutes Read
finance minister K N balagopal

ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ഉറപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിക്ക്‌ സംസ്ഥാന വിഹിതമായി 327.76 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതോടെ പദ്ധതിക്ക്‌ സംസ്ഥാനം രണ്ടുവർഷത്തിൽ 2824 കോടി രൂപയാണ്‌ നൽകിയത്‌.(328 crore allocated to Jaljeevan Mission)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഈവർഷം നേരത്തെ രണ്ടുതവണയായി 880 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം 1616 കോടി രൂപയും നൽകി. ഗ്രാമീണ മേഖലയിൽ 2024ഓടെ എല്ലാ വീടുകളിലും ഗാർഹിക കുടിവെളള കണക്ഷനുകൾ ലഭ്യമാക്കാനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ്‌ ചുമതല വാട്ടർ അതോറിട്ടിക്കാണ്‌.

Story Highlights: 328 crore allocated to Jaljeevan Mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top