നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണം; നിർദേശവുമായി തൃശൂർ കോർപറേഷൻ ആരോഗ്യവിഭാഗം

നവകേരള സദസ് വിളംബര ജാഥയിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് നിർദേശം. തൃശൂർ കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഷാജുവാണ് ഇന്ന് നടക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടത്. കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് അറിയിപ്പ് നൽകുന്നതെന്ന് ഷാജു പ്രതികരിച്ചു.
ആരോഗ്യ വിഭാഗത്തിന്റെ കീഴിലെ മുഴുവൻ ജീവനക്കാരോടും പങ്കെടുക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ഹരിത കർമ്മ സേനാം അംഗങ്ങളോടും കുടുംബശ്രീ പ്രവർത്തകരോടും പങ്കെടുക്കണമെന്നും നിർദേശം നൽകി. ഹരിത കർമ്മ സേനാംഗങ്ങൾ പങ്കെടുക്കുമ്പോൾ യൂണിഫോം വേണ്ടായെന്നും സാധാരണ ആളുകളെപ്പോലെ പങ്കെടുത്താൽ മതിയെന്നുമാണ് നിർദേശം.
Story Highlights: All employees should attend Navakerala Sadas, Thrissur Corporation Health Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here