പ്രതിയുമായി ആശ്ചര്യപ്പെടുത്തുന്ന സാമ്യത; വഴിത്തിരിവായത് രേഖാചിത്രം; പൊലീസിനെ സഹായിച്ച ദമ്പതികൾക്ക് അഭിനന്ദന പ്രവാഹം
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന് വഴിത്തിരിവായത് രേഖാചിത്രമാണ്. കേസിൽ ഏറെ സഹായകമായ രേഖാചിത്രം വരച്ചത് ദമ്പതികളായ സ്മിതയും ഷജിത്തുമാണ്. ഇരുവരും ചിത്രകരായ ദമ്പതികളാണ്. ആദ്യമായാണ് ഇത്തരമൊരു രേഖാചിത്രം ഇരുവരും വരയ്ക്കുന്നത്. അഞ്ച് മണിക്കൂർ കൊണ്ടാണ് രേഖചിത്ര പൂർത്തിയാക്കിയത് എന്ന് ദമ്പതികൾ പറഞ്ഞു.(Kollam Child Abduction Case Police Intervention)
ആറുവയസുള്ള കുട്ടിയിൽ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് രേഖാചിത്രം തയ്യാറാക്കിയത് ഏറെ ശ്രമകരമായ ജോലി തന്നെയാണെങ്കിലും പ്രതി പിടിയിലായപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന സാമ്യതയാണ് ദമ്പതികൾ വരച്ച രേഖാചിത്രത്തിന് ഉണ്ടായത്.
ഒരാള്‍ പറയുന്ന വിവരങ്ങള്‍ ചേര്‍ത്തുവെച്ച് ചിത്രം വരയ്ക്കണമെന്നതിനാല്‍ ആ നിലയ്ക്കുള്ള ഒരു റിസ്ക് ഈ വരയിലുണ്ടായിരുന്നു. എന്നാല്‍ ഓരോ കാര്യങ്ങളും ചോദിക്കുമ്പോള്‍ നല്ല വ്യക്തതയോടെയും ധാരണയോടെയും തന്നെയാണ് കുട്ടി മറുപടി പറഞ്ഞത്. അത് ഏറെ സഹായകരമായി.
ഓരോ ഭാഗങ്ങള്‍ വരയ്ക്കുമ്പോഴും കുഞ്ഞിനോട് വിവരങ്ങള്‍ ചോദിക്കുമ്പോള്‍ അവള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നുവെന്ന് ഷാജിത്ത് പറഞ്ഞു. പ്രതികളുമായി രണ്ട് ദിവസത്തെ പരിചയമുണ്ടായിരുന്നത് കൊണ്ടുതന്നെ കുഞ്ഞിന് അവരെക്കുറിച്ച് നല്ല വ്യക്തതയുണ്ടായിരുന്നുവെന്നും ഷജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ ACP പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുട വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി. പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണ്ണായക കാരണം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം കൂടെ ഉറക്കമൊഴിച്ച് നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , വിനോദ് റസ്പോൺസ് യു.എം ബിന്നി മറ്റ് സുഹൃത്തുക്കൾ ….. എല്ലാവർക്കും നന്ദി സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി) നിർണ്ണായക അടയാളങ്ങൾ തന്നതിന്
Story Highlights: Kollam Child Abduction Case Police Intervention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here