ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യാ സഖ്യത്തിന് കഴിയുമോ ? ഉത്തരം അറിയാം | 24 Survey

ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യാ സഖ്യത്തിന് കഴിയുമോയെന്ന സുപ്രധാന ചോദ്യത്തിന് സമ്മിശ്ര പ്രതികരണം നൽകി തൃശൂർ. ബിജെപിക്ക് ബദലാകാൻ ഇന്ത്യാ സഖ്യത്തിന് കഴിയുമെന്ന് 32% പേരും കഴിയില്ലെന്ന് 22% പേരും അഭിപ്രായപ്പെട്ടപ്പോൾ 46 പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു. ( thrissur says india alliance can outplay bjp govt )
സംസ്ഥാനത്തെ ധന പ്രതിസന്ധിക്കും ക്ഷേമ പെൻഷൻ മുടങ്ങുന്നതിനും കാരണം കേന്ദ്രവും സംസ്ഥാനവും ചേർന്നാണെന്ന് തൃശൂർ ജില്ലയിലെ 37% പേർ അഭിപ്രായപ്പെടുന്നു. സംസ്ഥാനമാണ് കാരണമെന്ന് 26% വും കേന്ദ്രമാണ് കാരണക്കാരെന്ന് 29% പേരും പറയുന്നു.
20000 സാമ്പിളുകളാണ് സർവെയ്ക്കായി കോർ(സിറ്റിസൺ ഒപ്പിനിയൻ റിസർച്ച് ആൻഡ് ഇവാലുവേഷൻ) എന്ന ഏജൻസി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ആയിരം സാമ്പിളുകൾ എന്ന വിധത്തിലാണ് സാമ്പിൾ ശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്വന്റിഫോറിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഫലം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here