അവസാന ടി-20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ദീപക് ചഹാറിനു പകരം അർഷ്ദീപ് സിംഗ് ടീമിൽ

ഓസ്ട്രേലിയക്കെതിരായ അവസാന ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മാത്യു വെയ്ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും ഓരോ മാറ്റം വീതമുണ്ട്. ഇന്ത്യൻ നിരയിൽ ദീപക് ചഹാറിനു പകരം അർഷ്ദീപ് സിംഗ് കളിക്കും. ഓസ്ട്രേലിയൻ ടീമിൽ ക്രിസ് ഗ്രീനിനു പകരം നതാൻ എല്ലിസ് കളിക്കും. നാല് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 3-1ന് പരമ്പര നേടിക്കഴിഞ്ഞു.
ടീമുകൾ
India: Yashasvi Jaiswal, Ruturaj Gaikwad, Shreyas Iyer, Suryakumar Yadav, Rinku Singh, Jitesh Sharma, Axar Patel, Ravi Bishnoi, Avesh Khan, Mukesh Kumar, Arshdeep Singh
Australia: Travis Head, Josh Philippe, Ben McDermott, Aaron Hardie, Tim David, Matthew Short, Matthew Wade, Ben Dwarshuis, Nathan Ellis, Jason Behrendorff, Tanveer Sangha
Story Highlights: india batting australia 5th t20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here