‘യോജിക്കാൻ സാധിക്കുന്ന ശക്തികളെ കോൺഗ്രസ് യോജിപ്പിച്ചില്ല’; ബിജെപിയെ പരാജയപ്പെടുത്താവുന്നതേയുള്ളൂ; മുഖ്യമന്ത്രി

യോജിക്കാൻ സാധിക്കുന്ന ശക്തികളെ കോൺഗ്രസ് യോജിപ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താനാകില്ല. ബിജെപിയുടെ ബി ടീമായി കോൺഗ്രസ് പ്രവർത്തിച്ചു.(Pinarayi Vijayan Blames Congress Leadership)
വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതയ്‌ക്കൊപ്പം നിന്നു. പരാജയത്തിൽ നിന്ന് കോൺഗ്രസ് പാഠം പഠിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല
അതേസമയം നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കവേ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരായി കോൺഗ്രസുകാർ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.
കേരളത്തിലെ കോൺഗ്രസാണെങ്കില്‍ ബിജെപിക്കെതിരെ നിലപാട് എടുക്കുന്ന സിപിഐഎമ്മിനെ തകർക്കാൻ ആണ് ശ്രമിക്കുന്നത്. കോൺഗ്രസ്സിന്റെ ഈ പുറകോട്ട് പോക്ക് ദൗർഭാഗ്യകരമാണ്. പാഠം ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോവണം. തമ്മിലടി അവസാനിപ്പിക്കാനും മതനിരപേക്ഷ നിലപാട് സ്വീകരിക്കാനും കോൺഗ്രസ് തയ്യാറാകണമെന്നും റിയാസ് ആവശ്യപ്പെട്ടു.
Story Highlights: Pinarayi Vijayan Blames Congress Leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here