‘തെലങ്കാനയുമായി അഭേദ്യമായ ബന്ധം, ജനങ്ങൾക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കും’; മോദി

തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ ബിജെപി പ്രവർത്തകന്റെയും കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് പ്രതികരണം.
“തെലങ്കാനയിലെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ ബിജെപിക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി. വർഷങ്ങളായി ഈ പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിലും ഈ പ്രവണത തുടരും. തെലങ്കാനയുമായുള്ള നമ്മുടെ ബന്ധം അഭേദ്യമാണ്. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് തുടരും. ഓരോ ബിജെപി പ്രവർത്തകരുടെയും കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു”- മോദി ട്വീറ്റ് ചെയ്തു.
Story Highlights: PM Modi After BJP’s Telangana Defeat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here