തൃശൂരില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം
തൃശൂരില്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. മരത്തംകോട് വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. എരുമപ്പെട്ടി, പന്നിത്തടം എന്നിവിടങ്ങളില്‍ കരിങ്കൊടി കാണിക്കാനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നവകേരള സദസ് ആരംഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് നേരെ നിരവധിയിടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രൂക്ഷ വിമര്‍ശനമാണ് നവകേരള സദസിനെതിരെ നടത്തിയത്. കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുടിഞ്ഞ തറവാടാക്കിയെന്ന് വിഡി സതീസന്‍ പറഞ്ഞു. അഴിമതിയുടെ പൊന്‍തൂവല്‍ അണിഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ അഴിമതിയുടെ പാപഭാരം കേരളത്തിലെ ജനങ്ങള്‍ ചുമക്കേണ്ട അവസ്ഥയാണ്. അദാലത്ത് നടത്തി പതിനായിരക്കണക്കിന് പരാതികള്‍ ശേഖരിച്ച് ചാക്കില്‍കെട്ടി സെക്രട്ടറിയേറ്റില്‍ കൊണ്ടുവച്ചവരാണ് സദസ്സുമായി ഇറങ്ങുന്നത്. കേരളത്തിന്റെ ദുരന്തമായി ഈ സര്‍ക്കാര്‍ മാറുന്നു എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
Story Highlights: Congress workers Black flag protest against CM Pinarayi Vijayan in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here