Advertisement

രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യും; ഇഡിയെ കേന്ദ്രം ആയുധമാക്കുന്നുണ്ടെന്ന് എറണാകുളം

December 4, 2023
1 minute Read
rahul gandhi ed ernakulam 24 survey

രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യുമെന്ന് എറണാകുളം. ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേയിലാണ് എറണാകുളം ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തിയത്. 45 ശതമാനം പേരും രാഹുലിനെ പിന്തുണച്ചു. 20 ശതമാനം പേർ രാഹുൽ ഫാക്ടർ ഗുണം ചെയ്യില്ലെന്ന് നിലപാടെടുത്തപ്പോൾ 30 ശതമാനം പേർക്ക് അഭിപ്രായമില്ല.

ഇഡിയെ കേന്ദ്രം ആയുധമാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 44 ശതമാനം പേരും അഭിപ്രായം പറയാൻ തയ്യാറായില്ല. 32 ശതമാനം പേർ ആയുധമാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ 24 ശതമാനം പേർ ആയുധമാക്കുന്നില്ലെന്ന് നിലപാടെടുത്തു.

ഇങ്ങനെയൊക്കെയാണെങ്കിലും എൻഡിഎയ്ക്ക് ബദലാവാൻ ഇന്ത്യാ സഖ്യത്തിനു കഴിയുമെന്ന് എറണാകുളംകാർ കരുതുന്നില്ല. 36 ശതമാനം പേർ ഈ നിലപാടെടുത്തപ്പോൾ 27 ശതമാനം പേർ ബദലാവാൻ ഇന്ത്യാ സഖ്യത്തിനു കഴിയുമെന്ന് കരുതുന്നു. 37 ശതമാനം പേർക്ക് അഭിപ്രായമില്ല.

കെറെയിലിനെ എറണാകുളത്തെ 54 ശതമാനം പേരും അനുകൂലിക്കുന്നില്ല. 28 ശതമാനം പേർ അനുകൂലിച്ചപ്പോൾ 18 പേർക്ക് അഭിപ്രായമില്ല.

Story Highlights: rahul gandhi ed ernakulam 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top