കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസിന് പണം; പഞ്ചായത്ത് സെക്രട്ടറിമാരെ തടഞ്ഞ് ഹൈക്കോടതി

പഞ്ചായത്ത് സെക്രട്ടറിമാര്‍ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസിന് പണം നല്‍കുന്നത് തടഞ്ഞ് ഹൈക്കോടതി. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയില്‍, പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കാരാട്ട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. (High court against panchayat secretaries give money to Navakerala sadas)
കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സെക്രട്ടറിമാര്‍ക്ക് പ്രത്യേക ദൂതന്‍ മുഖാന്തരം നോട്ടീസ് നല്‍കാനും കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. നവകേരള സദസുമായി ബന്ധപ്പെട്ട് മുന്‍സിപ്പാലിറ്റി പ്രതിനിധികള്‍ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി പണം നല്‍കുന്നത് മുന്‍സിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി മുന്‍പ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. കേസില്‍ വിശദമായി വാദം കേള്‍ക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി. കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി മുന്‍സിപ്പാലിറ്റികള്‍ പണം നല്‍കുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു.
Story Highlights: High court against panchayat secretaries give money to Navakerala sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here