കെ റെയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴ കുലച്ചു; ലേലത്തിൽ വിറ്റത് 40,300 രൂപയ്ക്ക്

കെ റയിൽ കുറ്റി പിഴുത കുഴിയിൽ വച്ച വാഴക്കുലച്ചപ്പോൾ കുലയ്ക്കു ലഭിച്ചത് 40,300 രൂപ. പൂക്കാട്ടുപടിക്ക് സമീപം കെ റെയിൽ കുഴിയിൽ കുലച്ച പാളയൻകുടം വാഴക്കുലയ്ക്കാണ് റെക്കോർഡ് വില ലഭിച്ചത്. 8 കിലോ തൂക്കം വരുന്ന ഒരു പാളയൻ കുടം വാഴക്കുലക്ക് ലഭിച്ച വിലയാണിത്. ഈ വാഴയ്ക്കും വാഴക്കുലയ്ക്കും പോരാട്ടത്തിന്റെ കൂടി ചരിത്രമുള്ളതിനാലാണ് ഇത്ര വില ലഭിച്ചത് എന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്.
കേറിയിൽ പദ്ധതിക്കായി പൂക്കാട്ടുപടിയിൽ സ്ഥാപിച്ച കുറ്റി പിഴുത കുഴിയിൽ ആയിരുന്നു സമരസമിതിക്കാർ പാളയൻകുടം വാഴ തൈ വച്ചത്. വാഴ വളർന്ന കുല പഴുത്തതോടെ ഇന്ന് ആലുവ മാർക്കറ്റിന് സമീപത്ത് കുല ലേലത്തിന് വച്ചു. സമരസമിതി പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു വാശിയോടെ ലേലം വിളിച്ചപ്പോൾ വില പതിനായിരങ്ങൾ കടന്നു.
40,300 രൂപയ്ക്ക് പൂക്കാട്ടുപടി സ്വദേശി നിഷാദ് ആണ് കുല ലേലത്തിൽ പിടിച്ചത്. ആലുവ എംഎൽഎ അൻവർ സാദത്ത് ആയിരുന്നു ലേലം വിളിച്ചത്. സമരസമിതിക്ക് ലഭിച്ച തുക എന്ത് ചെയ്യണമെന്ന് ഉടൻ ആലോചിച്ചു തീരുമാനിക്കും എന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്.
Story Highlights: k rail protest plantain stalk harvested auctioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here