Advertisement

‘സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി വിൽപന വർധിക്കുന്നു’; രാസലഹരി വലയിൽ കൊച്ചി

December 5, 2023
Google News 1 minute Read

കൊച്ചിയിലേക്ക് രാസലഹരി ഒഴുക്ക് വർധിച്ചെന്ന് സൂചന. ഓപ്പറേഷൻ ക്ലീൻ ശക്തമാക്കി പൊലീസ്. സിറ്റി റൂറൽ മേഖലയിൽ നിന്ന് മൂന്ന് മാസത്തിനിടെ പിടിച്ചെടുത്തത് 2 കിലോയോളം എംഡിഎംഎയാണ്. കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുടെ വരവിലും വൻ വർധനയാണ്.

സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി വിൽപനയും വർധിക്കുന്നു. പുതുവർഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കും.

കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് വൻ വർധനയാണ് ലഹരി കേസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്‍റെ അളവ് 158 ഗ്രാം ആയിരുന്നെങ്കിൽ ഈ വർഷം അത് മൂന്നേകാൽ കിലോ ആണ്.

Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം 2,707 കേസുകള്‍ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3,214 പേര്‍ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 293 ഗ്രാം എംഡിഎംഎയാണ് കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ പിടിച്ചെടുത്തത്.

Story Highlights: Kochi Drug Addiction Cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here