നവകേരള സദസ് ഇന്ന് തൃശൂരിൽ; യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ

നവകേരള സദസ് ഇന്ന് തൃശൂരിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് മണലൂർ ഒല്ലൂർ തൃശൂർ നാട്ടിക മണ്ഡലങ്ങളിൽ എത്തും. ഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുക. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ. രാവിലെ ഒമ്പതിന് പ്രഭാത സദസ് നടക്കും. ഏഴിന് രാവിലെ 11ന് ചാലക്കുടി മണ്ഡലത്തിലാണ് സമാപന പരിപാടി.(Navakerala Sadass in Thrissur)
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
അതേസമയം വടക്കാഞ്ചേരിയിൽ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിഎൻ വൈശാഖ്, കൗൺസിലർ സന്ധ്യ കൊടകാടത്, മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസൻ, ജില്ലാ സെക്രട്ടറി സജിത്ത് അഹമ്മദ് എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റുചെയ്ത് നീക്കിയത്.
Story Highlights: Navakerala Sadass in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here