ലോക്സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയിൽ യുഡിഎഫും- എൽഡിഎഫും ഒപ്പത്തിനൊപ്പമെന്ന് 24 സര്‍വെ

2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ്- എൽഡിഎഫ് ഒപ്പത്തിനൊപ്പമെന്ന് ട്വന്റിഫോർ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെ ഫലം. യുഡിഎഫ്- 34% എൽഡിഎഫ് – 34%,ബിജെപി – 23%,മറ്റുള്ളവർ- 2% അഭിപ്രായമില്ലാത്തവർ-7% എന്നിങ്ങനെയാണ് സര്‍വെ ഫലം. എൽഡിഎഫിന് നേരിയ മുൻതൂക്കം പറയുന്നുണ്ടെങ്കിലും തുല്യസാധ്യതയാണ് എൽഡിഎഫിനുംയു ഡി എഫിനുമെന്നാണ് സർവേ ഫലം പറയുന്നത് .
ആന്‍റോ ആന്‍റണി എംപിയുടെ പ്രവർത്തനം മോശമെന്ന് സര്‍വെയില്‍ പങ്കെടുത്ത 31 ശതമാനം അഭിപ്രായപ്പെട്ടു. എം പിയുടെ പ്രവര്‍ത്തനം മികച്ചതെന്ന് പറഞ്ഞത് 2 ശതമാനം മാത്രമാണ്. എം പിയുടെ പ്രവര്‍ത്തനം വളരെ മികച്ചതെന്ന് ഒരു ശതമാനവും ശരാശരിയെന്ന് 17 % ആളുകളും അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 29 ശതമാനം ആളുകൾ രേഖപ്പെടുത്തിയപ്പോൾ അഭിപ്രായമില്ലെന്ന് 20 % ആളുകളും രേഖപ്പെടുത്തി.
ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ 44,613 വോട്ടിനാണ് ആന്റോ ആന്റണി വിജയിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു ഇവിടുത്തെ മത്സരം. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കാൻ കഴിഞ്ഞുവെന്നതാണ് യു.ഡി.എഫിന്റെ ഏറ്റവും മികച്ച നേട്ടം. പത്തനംതിട്ടയിലെ ആറ് നിയമസഭ മണ്ഡലങ്ങളിലും ആന്റോ ആന്റണി ഭൂരിപക്ഷം നേടി. അടൂരിൽ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജിന് ലീഡ് നേടാനായത്. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ആന്റോ ആന്റണിക്ക് വെല്ലുവിളി ഉയർത്താൻ വീണ ജോർജിനും കെ സുരേന്ദ്രനും കഴിഞ്ഞിരുന്നില്ല.
Story Highlights: Pathanamthitta lok sabha election 24 news survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here