Advertisement

വയനാടിന്റെ ഇഷ്ട നേതാവ് രാഹുൽ ​ഗാന്ധി; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ

December 5, 2023
1 minute Read

മണ്ഡ‍ലത്തിൽ വരാറില്ലെന്ന വിമർശനങ്ങൾ ഏറ്റവും കൂടുതൽ കേൾക്കേണ്ടിവന്ന എംപിയാണ് രാഹുൽ ​ഗാന്ധി. എന്നാൽ വയനാട് ദേശീയ തലത്തിൽ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന ദേശീയ നേതാവ് രാഹുൽ ​ഗാന്ധിയെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ മൂഡ് ട്രാക്കർ സർവേ. മറ്റു നേതാക്കളെക്കാൾ ബഹുദൂരം മുന്നിലാണ് രാഹുൽ ​ഗാന്ധി.

69 ശതമാനം പേരാണ് വയനാട്ടിൽ രാഹുൽ ​ഗാന്ധിയെ പിന്തുണക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പത്തു ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. 13 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായിട്ടില്ല. എന്നാൽ കോൺ​​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ആരും പിന്തുണക്കുന്നില്ല. ബിജെപി ബദലാകാൻ കഴിയുമെന്ന് അവകാശവാദമുന്നയിക്കുന്ന ആംആദ്മി പാർട്ടിയുടെ നേതാവ് അരവിന്ദ് കെജ്രിവാളിനെ നാലു ശതമാനം പേരാണ് പിന്തുണക്കുന്നത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പിൽ‌ വയനാട്ടിൽ യുഡിഎഫിന് അനുകൂലമെന്നാണ് സർവേ ഫലം. 58 ശതമാനം പേർ യുഡിഎഫ് മണ്ഡലത്തിൽ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. എൽഡിഎഫ് ജയിക്കുമെന്ന് 25 ശതമാനം പേരാണ് അഭിപ്രായപ്പെടുന്നത്. അതേസമയം ദേശീയ തലത്തിൽ വലിയ ശക്തിയായി നിലനിൽക്കുന്ന ബിജെപി ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് ഒമ്പതു ശതമാനം പേർ പറയുന്നു. അഞ്ചു ശതമാനം പേർക്ക് അഭിപ്രായമില്ലാത്തപ്പോൾ മറ്റുള്ളവർ ജയിക്കുമെന്ന് മൂന്നു ശതമാനം പേർ പറയുന്നു.

Story Highlights: Wayanad Twenty Four Mood tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top