Advertisement

ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ബിജെപി നിലപാട് ശരിയെന്ന് മാവേലിക്കര; ഇടുക്കിയും കോഴിക്കോടും ഇടത് ചേർന്നു; പൊന്നാനി യുഡിഎഫിനൊപ്പം

December 6, 2023
Google News 3 minutes Read
mavelikkara stands with bjp on israel palestine issue

ഇസ്രയേൽപലസ്തീൻ വിഷയം മറ്റേത് രാജ്യത്തേക്കാൾ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്ക് പ്രധാനമാണ്. പതിറ്റാണ്ടുകളായി പലസ്‌കീനൊപ്പമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നിലപാടിന് ഘടകവിരുദ്ധമായി ഇസ്രയേലിനൊപ്പമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായത് അതുകൊണ്ടാണ്. പലസ്തീൻ ആക്രമിക്കപ്പെട്ടപ്പോഴെല്ലാം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈലുകൾക്കിപ്പുറമുള്ള കൊച്ചുകേരളത്തിലും അലയൊലികൾ ഉയർന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ട്വന്റിഫോർ ലോക്‌സഭാ മൂഡ് ട്രാക്കറിലെ ചോദ്യങ്ങളിലൊന്ന് ഇസ്രയേൽ-പലസ്തീൻ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ഏത് മുന്നണി സ്വീകരിച്ച നിലപാടിനോടാണ് യോജിക്കുന്നതെന്ന ചോദ്യത്തിന് ബിജെപി നിലപാട് ശരിയെന്ന് മാവേലിക്കര പറഞ്ഞു. ഇടുക്കിയും കോഴിക്കോടും എൽഡിഎഫ് നിലപാടിനൊപ്പം നിന്നപ്പോൾ പൊന്നാനി യുഡിഎഫിനൊപ്പമാണ് ചേർന്നത്. ( mavelikkara stands with bjp on israel palestine issue )

മാവേലിക്കരയിൽ ബിജെപിക്ക് തൊട്ടുപിന്നിൽ യുഡിഎഫാണ് ഉള്ളത്. 20% പേർ യുഡിഎഫിനൊപ്പവും 12% പേർ എൽഡിഎഫിനൊപ്പവും നിന്നു. 47% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.

ഇടുക്കിയിൽ 22% പേർ എൽഡിഎഫിനൊപ്പവും 20% പേർ യുഡിഎഫിനൊപ്പവും 12% പേർ ബിജെപിക്കൊപ്പവും നിന്നു. 46% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.

Read Also : സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പ്രവർത്തനം തൃപ്തികരമോ? കേന്ദ്ര സർക്കാർ മികച്ചതോ? വിലയിരുത്തി മാവേലിക്കര

പൊന്നാനിയിൽ യുഡിഎഫിനൊപ്പം 38% പേരും എൽഡിഎഫിനൊപ്പം 32% പേരും ബിജെപിക്കൊപ്പം 5% പേരുമാണ് നിന്നത്. 25% പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു.

ഇസ്രയേൽ -പലസ്തീൻ വിഷയത്തിൽ കോഴിക്കോടും ഇടത് ചേർന്നു. 36% പേർ എൽഡിഎഫ് നിലപാടിനൊപ്പം നിന്നപ്പോൾ 32 ശതമാനം പേർ യുഡിഎഫിനൊപ്പം ചേർന്നു. 13% പേർ മാത്രമാണ് ബിജെപിയെ പിന്തുണച്ചത്. 19 ശതമാനം പേർ അഭിപ്രായമൊന്നും പറഞ്ഞില്ല.

Story Highlights: mavelikkara stands with bjp on israel palestine issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here