കെ റെയിൽ പദ്ധതിയെ അനുകൂലിക്കാതെ പൊന്നാനിയും ഇടുക്കിയും മാവേലിക്കരയും

എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിൽ പദ്ധതിയ്ക്ക് അനുകൂലമായല്ല പൊന്നാനിയും ഇടുക്കിയും മാവേലിക്കരയും ട്വന്റിഫോർ ലോക്സഭ മൂഡ് ട്രാക്കർ സർവേയിൽ അഭിപ്രായങ്ങൾ ഉയർന്നിരിക്കുന്നത്. പൊന്നാനിയിൽ 38 ശതമാനം പേരാണ് കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നില്ലെന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ശതമാനം അഭിപ്രായം രേഖപ്പെടുത്തവരാണ്.
40 ശതമാനം പേർക്കാണ് കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നുണ്ടോ പ്രതികൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അഭപ്രായമില്ലെന്ന് സർവേയിൽ പറയുന്നത്. എന്നാൽ പൊന്നാനിയിൽ കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്ന 22 ശതമാനം പേരാണ്.
ഇടുക്കിയിൽ റെയിൽവേ പദ്ധതികൾക്ക് സാധ്യതയില്ലെങ്കിലും കെ റെയിൽ പദ്ധതിക്ക് കൃത്യമായ ഉത്തരം നൽകാനുണ്ട്. കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നില്ലെന്ന് 36 ശതമാനം അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 22 ശതമാനം പേരാണ് പദ്ധതിയെ അനുകൂലിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. 42 ശതമാനം പേർക്ക് അഭിപ്രായമില്ല.
രണ്ടു മണ്ഡലങ്ങളേക്കാൾ കൂടുതൽ പേരാണ് മാവേലിക്കരയിലാണ് കെ റെയിൽ പദ്ധതിയെ അനുകൂലിക്കാതെ അഭിപ്രായം രേഖപ്പെടുത്തിയത്. 53 ശതമാനം പേർക്ക് പദ്ധതിയോട് താത്പര്യമില്ലെന്നാണ് സർവേ കണക്ക്. 13 ശതമാനം ആളുകൾക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയപ്പോൾ പദ്ധതിയെ അനകൂലിച്ചത് 34 ശതമാനം പേരാണ്.
Story Highlights: Ponnani, Idukki and Mavelikkara not supporting K Rail project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here