‘ജനങ്ങൾക്ക് ഞാൻ മോദിയാണ്, പേരിന് മുമ്പും ശേഷവും വിശേഷണങ്ങൾ വേണ്ട’; പ്രവർത്തകരോട് പ്രധാനമന്ത്രി

താനൊരു ചെറിയ പാർട്ടി പ്രവർത്തകൻ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് താൻ മോദിയാണ്. പേരിന് മുമ്പും ശേഷവും ‘ശ്രീ’, ‘അദാരണീയ’, ‘ജി’ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചേർക്കരുതെന്നും പ്രവർത്തകർക്ക് നിർദേശം. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ ഒരു ചെറിയ പ്രവർത്തകൻ മാത്രം. ആളുകളെ അവരുടെ കുടുംബത്തിന്റെ ഭാഗമായി എന്നെ കാണുന്നു. ഞാൻ അവരുടെ മോദിയാണ്. എന്റെ പേരിന് മുമ്പും ശേഷവും ‘ശ്രീ’, ‘അദാരണീയ’, ‘ജി’ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ചേർക്കരുത്”- ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്ന് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ പാർട്ടിയുടെ ടീം വർക്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ പാർട്ടി നേടിയത് മികച്ച ജയം. മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് പുറമെ മിസോറാമിലും തെലങ്കാനയിലും പാർട്ടി ശക്തിപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞു. ‘അധികാരത്തിലിരിക്കെ നടന്ന 39 തെരഞ്ഞെടുപ്പിൽ ബിജെപി 22 തവണ വിജയിച്ചു. അതായത് വിജയശതമാനം 56%. കോൺഗ്രസ് 40 തവണ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഏഴ് തവണ(18 ശതമാനം) മാത്രമാണ് വിജയിച്ചത്’-പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
Story Highlights: I am Modi to people;don’t call me ‘adarniya’: Modi to partymen at BJP meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here