Advertisement

കെ-റെയിൽ വേണ്ടെന്ന് തിരുവനന്തപുരം; പകുതിയോളം പേരും തള്ളി പറഞ്ഞു; ചാഞ്ചാടി കൊല്ലം

December 7, 2023
Google News 2 minutes Read
k rail kollam thiruvananthapuram 24 survey

കെ-റെയിൽ വേണ്ടെന്ന അഭിപ്രായക്കാരാണ് തിരുവനന്തപുരം. 45% പേരാണ് കെ-റെയിലിനെ അനുകൂലിക്കുന്നില്ല എന്ന് തിരുവനന്തപുരത്ത് നിലപാടെടുത്തത്. 20% പേർ മാത്രം കെ-റെയിൽ വേണമെന്ന് പറഞ്ഞപ്പോൾ 35% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല. ( k rail kollam thiruvananthapuram 24 survey )

കെ-റെയിലിന് കൊല്ലത്തും വലിയ പിന്തുണയില്ല. 35% പേരാണ് കെ-റെയിൽ വേണ്ടെന്ന് പറഞ്ഞപ്പോൾ 31% പേരും കെ-റെയിലിനെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞു. 34% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിനെ അനുകൂലിക്കുന്നവർ ചുരുക്കമാണെന്നാണ് ട്വന്റിഫോർ സർവേയിൽ വ്യക്തമാകുന്നത്. അനുകൂലിക്കുന്നവർ കൂടുതലുള്ള മണ്ഡലങ്ങളിൽ തൊട്ടടുത്ത് തന്നെ പ്രതികൂലിക്കുന്നവരുടെ കണക്കും ഉണ്ടാകും. ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് സ്വപ്‌ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ കഷ്ടപ്പെടുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.

Story Highlights: k rail kollam thiruvananthapuram 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here