കെ.മുരളീധരന് ശരാശരി മാർക്ക് കൊടുത്ത് വടകര; അടുത്ത തവണ ആര് മണ്ഡലം പിടിക്കുമെന്ന കാര്യത്തിൽ UDF-LDF ഇഞ്ചോടിഞ്ച്

വടകര എം.പി കെ.മുരളീധരന് വടകരക്കാർ നൽകിയ മാർക്ക് ശരാശരി. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എന്നതിലുപരി വടകരയിൽ വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ വ്യക്തിയാണ് മുരളീധരൻ. 2019 ൽ പി.ജയരാജനെതിരെ 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിന് വടകരക്കാർ വിജയിപ്പിച്ച മുരളീധരന്റെ മാർക്ക് എന്തുകൊണ്ട് ശരാശരിക്ക് മുകളിലാകുന്നില്ല എന്ന് സർവേ കണക്കുകൾ കാണുമ്പോൾ കേരളത്തിലെ ജനങ്ങൾ ചിന്തിക്കും. ( muraleedharan gets average mark 24 loksabha election survey )
കെ.മുരളീധരന്റെ പ്രവർത്തനം മികച്ചതെന്ന് 10% പേർ മാത്രമാണ് പറഞ്ഞത്. വളരെ മികച്ചതെന്ന് പറഞ്ഞത് 3% മാത്രമാണ്. എംപിയുടെ പ്രവർത്തനം മോശമെന്ന് 15% പേരും വളരെ മോശമെന്ന് 10% പേരും പറഞ്ഞപ്പോൾ 16% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
വടകരയിൽ ആര് വിജയിക്കുമെന്ന ചോദ്യത്തിന് 43% പേരും യുഡിഎഫ് എന്ന് പറഞ്ഞുവെങ്കിലും വടകരയ്ക്ക് ഇടത് ചായാനുള്ള പ്രവണത തള്ളിക്കളയാനാകില്ല. കാരണം 40% പേരാണ് എൽഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞത്. 7% പേർ മാത്രം ബിജെപി പിന്തുണച്ചു. 8% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
2019 ൽ കോൺഗ്രസിന് ലഭിച്ച വ്യക്തമായ മേൽക്കൈ ഇക്കുറി ഉണ്ടാകുമെന്ന് കണക്കാക്കാൻ സാധിക്കില്ലെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്.
Story Highlights: muraleedharan gets average mark 24 loksabha election survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here