Advertisement

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു

December 7, 2023
Google News 1 minute Read

ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാം കുമാറിനെ രാവിലെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍തന്നെ രാം കുമാറിനെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ 2.30ന് സന്നിധാനം ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. പരേതനായ ജയറാം- രമീല ദമ്പതികളുടെ മകനാണ് രാംകുമാര്‍. ഭാര്യ: മഹേശ്വരി മക്കള്‍: അയ്യപ്പന്‍, യോഗീശ്വരി.രാം കുമാറിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാന്‍ 20 മിനുട്ടോളം വൈകിയിരുന്നു. മരണത്തെ തുടര്‍ന്ന് ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്.

അതേസമയം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് ഇന്നും തുടരുന്നു.രാവിലെ മുതല്‍ വലിയ തിരക്കാണ് പമ്പയിലും സന്നിധാനത്തും അനുഭവപ്പെടുന്നത്. നട തുറക്കാന്‍ വൈകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.

Story Highlights: Sabarimala shanthi’s assistant collapsed and died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here