Advertisement

‘മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമ്മിക്കുവാൻ 37.62 കോടി നൽകും’; ആന്റണി രാജു

December 8, 2023
2 minutes Read

കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കുവാൻ പുനര്‍ഗേഹം പദ്ധതിയിലുള്‍പ്പെടുത്തി 37.62 കോടി രൂപയുടെ ഭരണാനുമതി നല്‍കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.(37.62 crore will be given to construct flats for fishermen)

തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ കൊച്ചുവേളി പള്ളിയ്ക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. 168 ഫ്ലാറ്റുകളാണ് ഈ പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.

ഉപജീവനത്തിനായി കടലിനെ മാത്രം ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് തീരപ്രദേശത്തുനിന്നും വളരെ ദൂരെയുള്ള പ്രദേശങ്ങളിലേക്ക് മാറി താമസിക്കുവാൻ വിമുഖതയുള്ളതിനാൽ കൊച്ചുവേളിയിലെ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മ്മിക്കുന്നത് അവര്‍ക്ക് വളരെ സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലാറ്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: 37.62 crore will be given to construct flats for fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top