Advertisement

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

December 8, 2023
2 minutes Read
High Court

നൂറനാട് മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനുവരി നാല് വരെയാണ് സ്റ്റേ. ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. വ്യവസായ വകുപ്പ് സെക്രട്ടറിയോട് അടിയന്തരമായി ഒരു കമ്മിറ്റി രൂപീകരിച്ച് മറ്റപ്പള്ളിയിൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പാലമേൽ പഞ്ചായത്ത് ആണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ ഖനനം അനുവദിക്കാനാകൂ എന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേന്ദ്ര മാർഗനിർദേശങ്ങൾ പാലിച്ചാണോ മണൽ ഖനനം അനുവദിച്ചതെന്നതടക്കം വിശദമാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ജില്ലാ കലക്ടറുടെ റിപ്പോർട്ടിലും നിയമങ്ങൾ പാലിക്കാതെയാണ് ഖനനം എന്ന് കണ്ടെത്തിയിരുന്നു. മണ്ണെടുപ്പ് കടുത്ത പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ രാപ്പകൽ സമരം തുടരുന്നതിനിടെ ആണ് അനുകൂല വിധി.

Story Highlights: High Court has stayed the excavation of Nooranadu Mattapally Hill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top