Advertisement

എം ശിവശങ്കറിന് മെഡിക്കൽ പരിശോധന; പുതുച്ചേരിയിലെ ആശുപത്രിയിൽ നടത്തണമെന്ന് സുപ്രിം കോടതി

December 8, 2023
Google News 1 minute Read
M Sivashankar main accused in Life Mission scam ED at Highcourt

ലൈഫ് മിഷൻ കേസിൽ ആരോ​ഗ്യകാരണങ്ങളാൽ ജാമ്യത്തിൽ കഴിയുന്ന എം ശിവശങ്കറിന് മെഡിക്കൽ പരിശോധന. കേരളത്തിലെ മെഡിക്കല്‍ പരിശോധനയില്‍ വിശ്വാസമില്ലെന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് പുതുച്ചേരിയിലെ ആശുപത്രിയിൽ പരിശോധന നടത്താൻ സുപ്രിം കോടതി നിർദ്ദേശിച്ചു.(Medical Examination for M Sivasankar)

ജാമ്യം നീട്ടി നൽകണമെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമാണെന്ന് ഇഡി വാദിക്കുകയായിരുന്നു. പുതുച്ചേരിയിലെ JIPMER ആശുപത്രിയില്‍ പരിശോധന നടത്താനാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ലൈഫ് മിഷന്‍ കേസില്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ആരോ​ഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് എം ശിവശങ്കരൻ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇടക്കാല ജാമ്യം ഡിസംബർ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരി​ഗണിച്ചപ്പോൾ ജാമ്യം നീട്ടി നൽകേണ്ട ആവശ്യം വരുന്നില്ലെന്നും ആരോ​ഗ്യപരമായ പ്രശ്നങ്ങൾ ഒഴിവായി എന്നും ഇഡിയുടെ മുന്നിൽ‌ കീഴടങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here