ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു

ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും.ബറേലി – നൈനിറ്റാൾ ഹൈവേയിലാണ് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയും കാറിന് തീ പിടിക്കുകയും ചെയ്തത്. ( Car catches fire in UP Highway Child Among 8 Burnt To Death After Doors Jam )
ഉത്തർപ്രദേശ് ബറേലി – നൈനിറ്റാൾ ഹൈവേയിൽ ഇന്നലെ രാത്രിയോടെ ആണ് സംഭവം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരും വഴി ആണ് 8 പേരുമായി വന്ന മാരുതിയുടെ എർട്ടിക കാർ ട്രക്കുമായി കൂടി ഇടിക്കുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു.നിയന്ത്രണം വിട്ട കാർ എതിർ ദിശയിലെ റോഡിലേക്ക് തലകീഴായി മറിഞ്ഞു നീങ്ങി. ഉടൻ തന്നെ കാറിൽ തീ പടർന്നു.ഓടികൂടിയ ആളുകൾ അഗ്‌നിരക്ഷ സേനയെ കാര്യം അറിയിച്ചു.സംഭവസ്ഥലത്ത് എത്തി സേന തീ കെടുത്തിയെങ്കിലും ആരെയും രക്ഷിക്കാൻ ആയില്ല.കാർ സെൻട്രൽ ലോക്ക് ചെയ്തത് കൊണ്ട് തന്നെ പെട്ടെന്ന് രക്ഷപെടാൻ യാത്രികർക്ക് കഴിഞ്ഞില്ല എന്നാണ് ബറേലി എസ്എസ്പി ഗുലെ സുശീൽ ചന്ദ്രഭൻ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു. തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: Car catches fire in UP Highway Child Among 8 Burnt To Death After Doors Jam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here