ജാർഖണ്ഡ് മുഖ്യമന്ത്രിക്ക് വീണ്ടും ഇഡി നോട്ടീസ്
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം. ഇത് ആറാം തവണയാണ് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് അയയ്ക്കുന്നത്.
നേരത്തെ നിരവധി തവണ നോട്ടീസ് അയച്ചിട്ടും ജാർഖണ്ഡ് മുഖ്യമന്ത്രി ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഇഡി സമൻസിന്റെ നിയമസാധുതയെ വെല്ലുവിളിച്ച് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം അനധികൃതമായി മാറ്റുന്ന വൻ റാക്കറ്റ് ജാർഖണ്ഡിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം.
കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറായും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറായും സേവനമനുഷ്ഠിച്ച 2011 ബാച്ച് ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥൻ ഛവി രഞ്ജനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
Story Highlights: ED Issues Summons To Hemant Soren In Money-Laundering Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here