പി. എ. എം ഹാരിസ് രചിച്ച ‘വിശ്വ പൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

‘വിശ്വ പൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചരിത്രത്തെ തമസ്‌ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിന്റെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവര്‍ കാലാതിവര്‍ത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകര്‍മ്മം ഡോ.ഹുസൈന്‍ രണ്ടത്താണിയാണ് നിര്‍വഹിച്ചത്. ( P A M Harris book released today Dammam)
ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളില്‍ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരമെന്ന് ഡോ.ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. ബ്രിട്ടീഷ് അധിനിവേശ അധികാരികള്‍ക്കും അവരോട് കൈകോര്‍ത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികള്‍ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്.അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാര്‍ നിര്‍വ്വഹിച്ചു പോന്നത്.ആത്മീയതയില്‍ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങള്‍ പ്രോജ്വലിച്ചു നില്‍ക്കുകയായിരുന്നു. അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വര്‍ഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാന്‍ കഴിയാതെ ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ ആവേശകരമായ ഓര്‍മ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈന്‍ രണ്ടത്താണി അനുസ്മരിച്ചു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
മണ്‍മറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കള്‍ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങള്‍,ചെറുത്ത് നില്പുകള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കാനുതകുന്ന ഒരു സംരംഭത്തിന്റെ അവസാന മിനുക്കുപണികള്‍ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈന്‍ രണ്ടത്താണി കൂട്ടിച്ചേര്‍ത്തു.
മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് & കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ദമ്മാം ചാപ്റ്റര്‍ ആയിരുന്നു സംഘാടകര്‍.ദമ്മാം ദാര്‍സിഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി.
ടിപിഎം ഫസല്‍,മന്‍സൂര്‍ പള്ളൂര്‍,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു.
നജീം ബഷീര്‍,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്‌സിന്‍ മുഹമ്മദ്,ഖിദ്ര്‍ മുഹമ്മദ്,ഒ പി ഹബീബ്,അഷ്ഫാഖ് ഹാരിസ്, ഷബീര്‍ ചാത്തമംഗലം,കരീം വേങ്ങര, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Story Highlights: P A M Harris book released today Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here