Advertisement

സംസ്ഥാനത്ത് 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി; വോട്ടെണ്ണല്‍ നാളെ

December 12, 2023
2 minutes Read

സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണി മുതല്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കും. 114 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയിരിക്കുന്നത്. വോട്ടെണ്ണല്‍ നാളെ നടക്കും.

ഒരു ജില്ലാ പഞ്ചായത്ത്, അഞ്ചു ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമപഞ്ചായത്ത്, മൂന്നു മുന്‍സിപാലിറ്റി വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിമായി 192 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ആകെ 1,43,345 വോട്ടര്‍മാരാണുള്ളത്. 67,764 പുരുഷന്മാരും 75,581 സ്ത്രീകളും.

Read Also : ഗവര്‍ണര്‍ക്കെതിരായ SFI പ്രതിഷേധം; പൊലീസിന് വീഴ്ചയുണ്ടായെന്ന് രാജ്ഭവന്‍

പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ നാളെ രാവിലെ 10 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വോട്ടെണ്ണല്‍ ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും.

Story Highlights: Byelections in 33 local wards

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top