പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ മർദ്ദനമേറ്റ സംഭവം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം; മുഖ്യമന്ത്രിക്ക് പരാതി നൽകി

കോഴിക്കോട് പന്തീരാങ്കാവിൽ നവ വധുവിന് ഭർത്താവിന്റെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ കുടുംബം. വീഴ്ചകൾ ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രിക്ക് പരാതി നൽകി. ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്നതിൽ ഉൾപ്പെടെ പോലീസ് വിട്ടുവീഴ്ച ചെയ്തതായാണ് ആരോപണം. ( pantheerankavu dowry assault family against police )
കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ക്രൂരമർദ്ദനത്തിന് ഇരയായെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു. എന്നിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവദിവസം പരാതി അറിയിക്കാൻ സ്റ്റേഷനിൽ എത്തിയപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നതായും യുവതിയുടെ പിതാവ്.
പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തത്തിലും കുടുംബത്തിന് അമർഷമുണ്ട്. വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണം കാര്യക്ഷമമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഗാർഹിക പീഡന പരാതി ആയതുകൊണ്ട് തന്നെ എസ്പിയുടെ നിർദേശമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലന്നാണ് പോലീസ് നിലപാട്.
Story Highlights : pantheerankavu dowry assault family against police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here