ശബരിമല തീർഥാടനം; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി- ദേവസ്വം ബോര്‍ഡ് തർക്കം

ശബരിമലയില്‍ തീര്‍ത്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ വാക്ക് പോര്. എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും തമ്മിൽ തർക്കം. തീർത്ഥാടരുടെ എണ്ണത്തിൽ ദേവസ്വം ബോർഡ് കള്ളകണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാർ കുറ്റപ്പെടുത്തി. (Adgp and Devaswom Fight on Sabarimala Rush)
ദേവസ്വം ബോർഡും പൊലിസും തമ്മിൽ തർക്കമുണ്ടെന്ന രീതിയിൽ പ്രചരണമുണ്ട്. തിരക്ക് ഇപ്പോഴുണ്ടായ അസാധാരണ സാഹചര്യമല്ല. മുമ്പും തിരക്ക് ഉണ്ടായിട്ടുണ്ട്. അന്ന് പൊലിസാണ് അത് പരിഹരിച്ചത്. ആ നിലപാട് ഇപ്പോഴും തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഒരു മിനിറ്റിൽ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാൻ പറ്റുകയുള്ളൂവെന്നും എഡിജിപി പറഞ്ഞു. 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് തിരിച്ചടിച്ചു.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എഡിജിപി നടത്തിയ പ്രസ്താവന തിരുത്തണമെന്ന് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. തർക്കത്തിൽ മുഖ്യമന്ത്രി ഇടപെട്ടു. നമ്മൾ യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.
Story Highlights: Adgp and Devaswom Fight on Sabarimala Rush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here