ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണം; ഹൈക്കോടതി

ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഭക്തര്‍ക്ക് സുഗമമായ ദര്‍ശന സൗകര്യമൊരുക്കണം. ക്യൂ കോംപ്ലക്‌സില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുത്.(Highcourt Order on Sabarimala Rush)
കുട്ടികളും സ്ത്രീകളും ഉള്‍പ്പടെയുള്ളവരുടെ സുരക്ഷ പ്രധാനമാണ്. സന്നിധാനത്തെ ആള്‍ക്കൂട്ടം നിയന്ത്രിക്കണം. കെഎസ്ആർടിസി അധികം ബസുകള്‍ നല്‍കണം. ബസുകളില്‍ അധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു.
സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5,000 ആക്കണം, കൂടുതൽ ബസുകൾ നൽകണമെന്നും ഹൈക്കോടതി അറിയിച്ചു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ഒരു ഷിഫ്റ്റില്‍ 700 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് മേല്‍നോട്ട ചുമതല നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Story Highlights: HighCourt Order on Sabarimala Rush
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here