വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6
ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍.
രണ്ടാം ഇന്നിംഗ്‌സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), യാസ്തിക (9), ജെമീമ റോഡ്രിഗസ് (27), ദീപ്തി ശർമ (20), സ്നേഹ് റാണ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ചാർളി ഡീൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സോഫി എക്ലെസ്റ്റോൺ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ 136 റണ്‍സിലൊതുക്കിയ ഇന്ത്യ 292 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ്മ 5 വിക്കറ്റ് വീഴ്‌ത്തി. സ്‌നേഹ റാണ 2 വിക്കറ്റും രേണുക, പൂജ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി. 59 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രെന്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. ഇംഗ്ലണ്ടിനെ ഫോളോഓണ്‍ ചെയ്യിക്കാമായിരിന്നുവെങ്കിലും വീണ്ടും ബാറ്റു ചെയ്യാന്‍ ആണ് ഇന്ത്യ തീരുമാനിച്ചത്.
Story Highlights: India Women vs England Women Test Highlights
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here