Advertisement

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തു; മുൻ സൈനികൻ്റെ വെടിയേറ്റ് ഒരാൾക്ക് പരിക്ക്, അറസ്റ്റിൽ

December 15, 2023
Google News 1 minute Read
One person injured in ex-serviceman's firing

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ വെടിവെച്ച് പരിക്കേൽപ്പിച്ച മുൻ സൈനികൻ അറസ്റ്റിൽ. ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. 47 കാരനായ മുൻ സൈനികന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച രാത്രി 9.45നാണ് സംഭവം. ബുരാരിയിൽ നിന്നുള്ള വിമുക്തഭടൻ രവീന്ദ്രയാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച രവീന്ദ്രയെ രണ്ടു പേർ ചോദ്യം ചെയ്തു. ഇതേതുടർന്ന് മൂവരും തമ്മിൽ തർക്കമുണ്ടായി. രൂക്ഷമായതോടെ വെടിവയ്പ്പിൽ കലാശിക്കുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

രവീന്ദ്ര തൻ്റെ കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് രണ്ടു റൗണ്ട് വെടിയുതിർത്തതായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് (നോർത്ത്) മനോജ് കുമാർ മീണ പറഞ്ഞു. രവീന്ദ്രയുടെ മർദനത്തിൽ മറ്റൊരാൾക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്തു, തോക്ക് കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: One person injured in ex-serviceman’s firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here