വൈക്കത്ത് 13കാരനെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു

കോട്ടയം വൈക്കം പതിമൂന്ന് വയസുകാരനെ കാണാനില്ലെന്ന് പരാതി. കാരയില്‍ചിറ സ്വദേശി ജാസ്മിന്റെ മകന്‍ അദിനാനെയാണ് കാണാതായത്. അടുത്തുള്ള വീട്ടില്‍ കേക്ക് നല്‍കാന്‍ പോയതിന് ശേഷം കുട്ടി തിരികെയെത്തിയില്ല. വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.(13 year old boy missing from home at Vaikom)
ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു. ഇത് പ്രമാണിച്ച് വീട്ടില്‍ മുറിച്ച അടുത്തുള്ള വീട്ടുകാര്‍ക്ക് കൊടുക്കാന്‍ പോയതാണ് കുട്ടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Story Highlights: 13 year old boy missing from home at Vaikom
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here