Advertisement

ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹ് കുവൈത്തിന്റെ പതിനേഴാമത്തെ അമീർ

December 16, 2023
1 minute Read
Mishal Al-Ahmad Al-Jaber Al-Sabah 17th Emir of Kuwait

കുവൈത്തിന്റെ പതിനേഴാമത്തെ അമീർ ആയി – ഉപ അമീർ ഷെയ്ഖ് മിഷ് അൽ അഹ്മദ് അൽ സബാഹിനെ തെരഞ്ഞെടുത്തു. അൽപ നേരം മുമ്പ് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2020 ഒക്ടോബർ മുതൽ കുവൈത്ത് ഉപ ഭരണാധികാരിയായ ഷെയ്ഖ് മിഷ അൽ അഹമദ് അൽ സബാഹ്, അന്തരിച്ച അമീർ ഷെയ്ഖ് നവാഫിന്റെ അർദ്ധ സഹോദരൻ ആണ്.

അന്തരിച്ച ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹിന് 86 വയസ്സ് ആയിരുന്നു. അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത്. അമീറിന്റെ വിയോഗത്തിൽ രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സ ർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top