Advertisement

‘തല്ലിയൊതുക്കാൻ ശ്രമിക്കേണ്ട; മർദിച്ച് കൊലപ്പെടുത്തിയാൽ പോലും സമരത്തിൽ നിന്ന് പിന്നോട്ടില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

December 16, 2023
Google News 3 minutes Read
rahul Mamkootathil

നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. തല്ലിയൊതുക്കാൻ ശ്രമിക്കേണ്ടെന്നും ക്രുരമായ മർദനം ഉണ്ടായിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഇനിയും ക്രൂര മർദനം തുടരാൻ ആണെങ്കിൽ നിയമപരമായി സാധ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും രാഹുൽ വ്യക്തമാക്കി. നവ കേരള സദസിനെ നരാധമ സദസെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചത്. ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺ‍മാൻ അനിലും സുരക്ഷ ഉദ്യോ​ഗസ്ഥരും ക്രൂരമായി മർദിച്ചിരുന്നു.

Read Also : പൊലീസിനെ തള്ളിമാറ്റി വളഞ്ഞിട്ട് തല്ലി; KSU പ്രവർത്തകരെ മർദിച്ചത് മുഖ്യമന്ത്രിയുടെ ​ഗൺമാനും സുര​ക്ഷാ ഉദ്യോ​ഗസ്ഥനും

പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെ‌എസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്.

Story Highlights: Youth Congress state president Rahul Mamkootathil said will not back down from the protest against the Nava Kerala Sadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here