Advertisement

നവകേരള സദസിനിടെ ദേഹസ്വാസ്ഥ്യം; മന്ത്രി എ.കെ ശശീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

December 17, 2023
Google News 1 minute Read
AK Saseendran was admitted to Trivandrum medical college

നവകേരള സദസിനിടെ ദേഹസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ മുതൽ നേരിയ തളർച്ചയുണ്ടായിരുന്ന മന്ത്രി വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസിൽ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് എത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ രക്തസമ്മർദം ഉയർന്നതിനു പിന്നാലെ
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശരീരത്തിൽ സോഡിയം കുറഞ്ഞതിന് തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അതേസമയം ശാരീരിക അവശതകളെ തുടർന്നു ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന മന്ത്രി കെ.കൃഷ്ണൻ കുട്ടി നവകേരള സദസിൽ വീണ്ടും പങ്കെടുത്തുതുടങ്ങി.

Story Highlights:AK Saseendran was admitted to Trivandrum medical college

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here