Advertisement

ചരിത്രം അറിയാമെങ്കിൽ ഗവർണർ SFI പ്രവർത്തകരെ ക്രിമിനൽ എന്ന് വിളിക്കില്ല; സ്പീക്കർ

December 17, 2023
Google News 2 minutes Read
an shamseer myth response

ചരിത്രം അറിയാമെങ്കിൽ ഗവർണർ SFI പ്രവർത്തകരെ ക്രിമിനൽ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗവർണറുടെ പേരക്കുട്ടിയുടെ പ്രായമാണ് SFI പ്രവർത്തകർക്ക്. SFIയുടേത് സ്വാഭാവിക പ്രതിഷേധമാണ്. അത് അതിന്റെ സ്പിരിറ്റിൽ കണ്ടാൽ മതി.(AN Shamseer Against Arif Mohammad Khan)

ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്ക‍ര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ലെന്നും സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.

കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ. എന്നാൽ ക്യാമ്പസിൽ എസ് എഫ് എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: AN Shamseer Against Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here